കശുവണ്ടി ഉല്പാദനം വർദ്ധിപ്പിക്കുക സർക്കാർ ലക്ഷ്യം മന്ത്രി:ജെ.ചിഞ്ചുറാണി

കൊല്ലം:കശുവണ്ടി ഉല്പാദനം വർദ്ധിപ്പിക്കുക സർക്കാർ ലക്ഷ്യമെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സഹകരണത്തോടെ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിച്ച ‘കനകം വിളയും കശുമാവ് ‘ കശുമാവ് കർഷക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കശുമാവ് കൃഷി വർദ്ധിപ്പിക്കുക വഴി സംസ്ഥാനത്തെ കശുവണ്ടി തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാനും, സംസ്ഥാനത്തിൻ്റെ കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുവാനും സദ്ധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജെ.സി.അനിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. കാഷ്യു സ്പെഷ്യൽ ഓഫീസർ കെ.ഗിരീഷ് പദ്ധതി വിശദീകരണം നടത്തി. കെ.എസ്.എ.സി.സി ഫീൽഡ് ഓഫീസർ ഷീബ.എം, കമ്പനി ബോർഡ് അംഗങ്ങൾ എസ്.ജയപ്രകാശ്, കെ.ഓമനക്കുട്ടൻ, വളവുപച്ച സന്തോഷ്, റജീന, എസ്.വിജയകുമാരൻ നായർ തുടങ്ങിയവർ ആശംസകളപ്പിച്ചു സംസാരിച്ചു. കശുമാവ് കർഷക പരിശീലന ക്ലാസ്സിന് സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.സരോജ്കുമാർ നേതൃത്വം നൽകി. കെ.എസ്.എ.സി.സി തെക്കൻ മേഖല കോ ഓർഡിനേറ്റർ എ.അഷ്റഫ് സ്വഗതവും കമ്പനി സി.ഇ.ഒ മുന്ന മുഹമ്മദ് സുഹൈൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *