കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും പഴയ വസ്തുക്കളാണ് യുവാക്കൾ മോഷ്ടിച്ചത്. നേരത്തെയും പ്രതികൾ ഇവിടെ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് പൈപ്പും പഴയ പാത്രങ്ങളും ഉൾപ്പെടെയാണ് പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് നൽകിയ പരാതിയിൽ ഇരവിപുരം പൊലീസാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.