സഹായമേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ഡിസംബര്‍ 3 മുതല്‍ 10 വരെ വിതരണം ചെയ്തത് നാലേമുക്കാല്‍ കോടിയോളം രൂപ

വിമര്‍ശനങ്ങള്‍ക്കിടെ ഡിസംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഡിസംബംര്‍ 3 മുതല്‍ 10വരെ വിതരമം ചെയ്തത് നാലേമുക്കാല്‍ കോടിയോളം രൂപ.2024 ഡിസംബര്‍ 3 മുതല്‍ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്തത്. 2210 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.

ജില്ല തിരിച്ചുള്ള വിവരങ്ങള്‍,

തിരുവനന്തപുരം 35 പേര്‍ക്ക് 9,64,000 രൂപ
കൊല്ലം 247 പേര്‍ക്ക് 44,24,000 രൂപ
പത്തനംതിട്ട 10 പേര്‍ക്ക് 6,75,000 രൂപ
ആലപ്പുഴ 54 പേര്‍ക്ക് 22,81,379 രൂപ
കോട്ടയം 5 പേര്‍ക്ക് 4,50,000 രൂപ
ഇടുക്കി 17 പേര്‍ക്ക് 7,40,000 രൂപ
എറണാകുളം 197 പേര്‍ക്ക് 71,93,000 രൂപ
തൃശ്ശൂര്‍ 1188 പേര്‍ക്ക് 1,27,41,000 രൂപ
പാലക്കാട് 126 പേര്‍ക്ക് 46,60,000 രൂപ
മലപ്പുറം 122 പേര്‍ക്ക് 68,30,000 രൂപ
കോഴിക്കോട് 105 പേര്‍ക്ക് 50,15,000 രൂപ
വയനാട് 22 പേര്‍ക്ക് 9,45,000 രൂപ
കണ്ണൂര്‍ 39 പേര്‍ക്ക് 10,18,000 രൂപ
കാസര്‍കോട് 43 പേര്‍ക്ക് 13,37,222 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *