തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാത്തലവന് ഓംപ്രകാശ് പിടിയില്‍. തിങ്കളാഴ്ച രാത്രി 9.30ന് കഴക്കൂട്ടം കുളത്തൂരുള്ള സങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. ഈഞ്ചയ്ക്കല്‍ ബാറിലെ സംഘര്‍ഷത്തിലാണ് അറസ്റ്റ്.
ഇതില്ഇന്നലെഹാജരാകാന്നോട്ടീസ്നല്കിയിരുന്നെങ്കിലുംഇയ്യാള്ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ്. ഫോര്‍ട്ട് സ്റ്റേഷനിലെജയിലില് പാര്‍പ്പിക്കും. തുടര്‍ന്ന് കോടതയില്‍ ഹാജരാക്കുമെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞുനഗരമധ്യത്തിലെ ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറിലാണ് സാജന് നടത്തിയ ഡി.ജെ പാര്‍ട്ടിക്കിടെ ഗുണ്ടാസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ഗുണ്ടകളായ ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ സംഘവുമാണ് ഈഞ്ചയ്ക്കലിലെ ബാറില്‍ വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടിയത്.സാജന്റെ മകനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡാനി നടത്തിയ ഡിജെ പാര്‍ട്ടി ഓംപ്രകാശ് തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്