ലോക മനുഷ്യാവകാശ ദിനാചരണമാചരിച്ചു

കോഴിക്കോട്: സൊസൈറ്റി ഫോര്‍ പീപ്പിള്‍സ് റൈറ്റ്സിന്റെ നേതൃത്വത്തില്‍ എഴുപത്തി ഏഴാമത് ലോക ലോക മനുഷ്യാവകാശ ദിനാചരണവും ഉത്തര മേഖല പ്രവര്‍ത്തക സമ്മേളനവും കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം റിട്ട ജഡ്ജി കൃഷ്ണകൂട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ചെയര്മാന് എം എം. സഫര്‍ അധ്യക്ഷത വഹിച്ചു. സലിം രാമനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി.
ഡോ.പി ജയദേവന് നായര്‍, അജിത കുമാരി, മായ്തീന്‍ കുട്ടി മലപ്പുറം, വേണു ഹരിദാസ്, ജയരാജന് അനുഗ്രഹ, സിദ്ദീഖ്, ശിഹാബ് കുറ്റിപ്പുറം, സലീന ടീച്ചര്‍ അസബാവ, ബഷീര്‍ മമ്പുറം. തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന, എന്‍സിസി സ്റ്റുഡന്‍സ് , മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.