പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നു;പ്രഖ്യാപനം നാളെ

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വര്‍ നിലവില്‍ കൊല്‍ക്കത്തയിലാണ്. അതിനാലാണ് നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ ഒരുങ്ങുന്നത്. പ്രധാനപ്പെട്ട വിഷയം അറിയിക്കാനുണ്ടെന്നാണ് പി വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അന്‍വര്‍ ആലോചിക്കുന്നതായി സൂചന. തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാന്‍ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം.
ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്. എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നിര്‍ണ്ണായക പ്രഖ്യാപനമാകും പി വി അന്‍വര്‍ നാളെ നടത്തുകയെന്നാണ് വിവരം. അയോഗ്യത മറി കടക്കാനാണ് നീക്കമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. നിലവില്‍ ടിഎംസിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പദവിയാകും അന്‍വര്‍ വഹിക്കുക. ഒപ്പം കേരളത്തിലെ പാര്‍ട്ടിയുടെ ചുമതലകള്‍ ഏകോപ്പിക്കാന്‍ എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവര്‍ക്ക് മമതാ ബാനര്‍ജി ചുമതല നല്‍കിയെന്നാണ് വിവരം. സ്വതന്ത്ര എംഎല്‍എയായ അന്‍വറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടയില്‍ ചേര്‍ന്നാല്‍ അയോഗൃത പ്രശ്‌നമുണ്ട്. ഈ അയോഗ്യത മറി കടക്കാന്‍ രാജിയിലേക്ക് നീങ്ങുമെന്നാണ് സൂചന.