കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും ഏതാനും ദിവസത്തേക്ക് റദ്ദാക്കി. കടുത്ത അണുബാധയെ തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹം വിദഗ്ധ ചികിത്സയിലാണ്.
ഡോക്ടർമാർ കർശനമായ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. നാല് ദിവസത്തേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
തുടർന്നാണ് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
ഈ മാസം 19 വരെ നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയതെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ചു.