പ്രതിയില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങി കണ്ണൂര്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട്; നടപടിയെടുക്കാതെ ജയില്‍ വകുപ്പ്

തിരുവനന്തപുരം: പ്രതിയില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങിയതില്‍ ജയിലിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയില്ല. കണ്ണൂര്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയില്‍ വകുപ്പ് നടപടിയെടുക്കാത്തത്. മലമ്പുഴ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022-ലാണ് സ്വര്‍ണക്കടത്ത് പ്രതിയില്‍ നിന്ന് ദിനേശ് ബാബു 25,000 രൂപ വാങ്ങിയത്. 2023-ലാണ് പണം വാങ്ങിയെന്ന് കണ്ടെത്തിയത്.

പൊലീസും ജയില്‍ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതരവീഴ്ചയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പോര്‍ട്ട് നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദിനേശ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കൊലക്കേസ് പ്രതിയുടെ ഫോണിലും ദിനേശ് ബാബുവിന്റെ ചാറ്റ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *