തലസ്ഥാനത്തെ സ്കൂളിലെ പോക്സോ കേസ് : പ്രിൻസിപ്പൽ അറസ്റ്റിൽ

തിരുവനന്തപുരം : തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്കൂൾ അധികൃതർക്കെതിരെ പോക്സോ കേസെടുത്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. തുടർന്ന് പ്രിൻസിപ്പലിനെ ഫോർട്ട് പൊലീസ് അറസ്റ്രു ചെയ്യുകയായിരുന്നു. അതേസമയം കേസിൽ റിമാൻഡിലുള്ള അദ്ധ്യാപകൻ അരുൺ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.

അദ്ധ്യാപകൻ പീഡിപ്പിച്ച കാര്യം പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളിലെ മറ്റ് അദ്ധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ അരുൺ മോഹനെതിരെ നടപടി സ്വീകരിച്ചെങ്കിലും പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. പെൺകുട്ടിയുടെ ഒരു ബന്ധുവാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സ്കൂൾ അധികൃതരുടെ വീഴ്ച പുറത്തുവന്നത്. തുടർന്നാണ് ഫോർട്ട് പൊലീസ് സ്‌കൂളിനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *