ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കൊല്ലം: ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. ആംബുലൻസിലുണ്ടായിരുന്ന രോഗിയും ഭാര്യയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അടൂർ ഏഴംകുളം സ്വദേശി തമ്പിയും ഭാര്യ ശ്യാമളയുമാണ് മരിച്ചത്.
എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്താണ് അപകടമുണ്ടായത്. രോഗിയുമായി പോയ ആംബുലൻസ് കോഴി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു തമ്പി. രക്തസ്രാവമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
പരിക്കേറ്റവരെയെല്ലാം വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. കോഴി ലോറിയിൽ ഡ്രൈവറും രണ്ട് അന്യസംസ്ഥാന തൊഴിലാളികളുമാണുണ്ടായിരുന്നത്. പരിക്കേറ്റവരെല്ലാം ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.