ഗൈനക്കോളജി സമ്മേളനം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: 47 -ാമത് അഖില കേരള ഗൈനക്കോളജി സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരം ട്രാവന്‍കൂര്‍ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.യുകെയിലെ റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി പ്രസിഡന്റ് ഡോ റാണി താക്കര്‍, ഡോ അബ്ദുള്‍ എച്ച് സുല്‍ത്താന്‍ തുടങ്ങി ഏഴോളം അന്താരാഷ്ര്ട ഫാക്കല്‍റ്റികളും 25 ദേശീയ ഫാക്കല്‍റ്റികളും സംസ്ഥാനത്തെ 700 ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റുകളും സമ്മേളനത്തില്‍ പങ്കെടുക്കും.

ബിരുദാനന്തര വിദ്യാര്‍ത്ഥികളും മറ്റു ഫാക്കല്‍റ്റികളും അവതരിപ്പിക്കുന്ന പ്രബന്ധങ്ങളും സമ്മേളനത്തിന്റെ പ്രത്യേകതയാണ്. കേരള ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് – ഗൈനക്കോളജിയുടെയും തിരുവനന്തപുരം ഗൈനക്കോളജി സൊസൈറ്റിയുടെയും മെഡിക്കല്‍ കോളേജ് ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഞായറാഴ്ച അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *