സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കുമെന്നാണ് അൻവർ പറഞ്ഞത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും അൻവർ കൂട്ടിച്ചേർത്തു.
‘ഒരു തർക്കവുമില്ല ഞങ്ങൾ തലയ്ക്കേ അടിക്കൂ. പറഞ്ഞുവിടുന്ന തലകൾക്കെതിരെ അടിക്കും. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ല. മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൻ കുടുംബത്തിന്റെ അടക്കം പണി തീർത്തുകളയുമെന്നാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകും’,- അൻവർ പറഞ്ഞു.