സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ കെപിസിസി വേദിയിൽ എത്തുന്നു

തിരുവനന്തപുരം: സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ കെപിസിസി വേദിയിൽ എത്തുന്നു. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കുന്നത്. നാളെ തിരുവനന്തപുരത്താണ് ചടങ്ങ് . മുൻമന്ത്രിയും സിപിഎ നേതാവുമായി സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കും .

യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം  തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷന് സമീപം സത്യന്‍  സ്മാരക ഹാളില്‍  വൈകുന്നേരം 4.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും.മൊഴിയും വഴിയും – ആശയ സാഗര സംഗമം എന്ന പേരില്‍   സെമിനാറും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും

 സിപിഎം നടപടികളിലെ അത്യപ്തിക്കിടെയാണ്  ജി സുധാകരൻ കെപിസിസിയുടെ ക്ഷണം സ്വീകരിക്കുന്നത്. നേരത്തെ ആലപ്പുഴയിൽ ലീഗിന്റെ പരിപാടിയിലും സുധാകരൻ പങ്കെടുത്തിരുന്നു . എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരത്തെ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *