മഞ്ചേരി: മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി നടന്ന പരിശോധനക്കിടെ മഞ്ചേരിയിൽ വെച്ച് 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇർഫാൻ (26) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പരിശോധനക്കിടെ സംശയം തോന്നി യുവാവിനെ എക്സൈസ് തടയുകയായിരുന്നു. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും, മഞ്ചേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ മയക്കുമരുന്നുമായി കുടുങ്ങിയത്.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ.വിജയൻ, പ്രദീപ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്.കെ, സച്ചിൻദാസ്.വി, വിനിൽ കുമാർ.എം, ജിഷിൽ നായർ, അക്ഷയ്.സി.ടി, ഷബീർ അലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമിഷ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
അതിനിടെ പെരുമ്പാവൂരിൽ 9 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഷെരിഫുൾ ഇസ്ലാം(27) അറസ്റ്റിലായി. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിനോദ്.കെ യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പി.പി.തങ്കച്ചൻ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സാബു വർഗ്ഗീസ്, പ്രിവന്‍റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, ഗോപാലകൃഷ്ണൻ.ടി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിവിൻ.പി.പി, ജിഷ്ണു.എ, എബിൻ.പി.പൗലോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സുഗത ബീവി.പി.എച്ച്, സിവിൽ എക്സൈസ് ഓഫീസർ എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ പങ്കെടുത്തു.