എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി

സി പി എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം എ ബേബി. 16 അംഗ പിബിയില്‍ 5 പേര് മാത്രമാണ് ബേ ബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിന് എതിര് അഭിപ്രായം ഉയര്‍ത്തിയത്.
പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പിബിയില്‍ നിന്ന് ഒഴിയും. വയസിൽ ഇളവ് കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രം നല്‍കാനാണ് ധാരണ.
കേരളത്തില്‍ ഇ എം എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യത്തെ ആളാണ് എം എ ബേബി. പാര്‍ട്ടിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകമായ ബംഗാളും ബേബിയെ പിന്തുണച്ചു. മുഹമ്മദ് സലീമിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു വിട്ടുതരാന്‍ കഴിയില്ല, ദേശീയ പ്രതിഛായയുള്ള ഒരാളാകണം ജനറല്‍ സെക്രട്ടറി എന്ന് മാത്രമാണ് ബംഗാള്‍ ഘടകത്തിന്റെ നിബന്ധന ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള പി ബി അംഗവും മികച്ച സംഘടകനുമായ അശോക് ധാവ്ളെയുടെ പേരും സജീവ പരിഗണയില്‍ ഉണ്ടായിരുന്നു.