നവോത്ഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം: ഇടി മുഹമ്മദ് ബഷീര്‍

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തിനെതിരായ പ്രസ്താവനയില്‍ പ്രതികരിച്ച് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എം പി. ശ്രീനാരായണഗുരുവിന്റെ ആത്മാവ് പൊറുക്കില്ല. നവോഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം.

വിഷയത്തില്‍ ഇടതുപക്ഷ നേതാക്കള്‍ പ്രതികരിക്കുന്നില്ല.അവര്‍ ഒളിച്ചു കളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.രാഷ്ട്രീയ ലാഭം ആകും അവരുടെ താല്പര്യം. മുനമ്പം വിഷയത്തില്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ആണ് ബിജെപി ശ്രമം. വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കാന്‍ ബിജെപി ആത്മര്‍ത്ഥമായി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ഭേദഗതി ബില്ലിന് പിന്നില്‍ ഗൂഢലക്ഷ്യം. ബില്ലിനെതിരെ ശക്തമായ നിലപാട് നേരത്തെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ നിയമം നടപ്പിലാക്കിയാല്‍ വഖഫ് സ്വത്തുക്കള്‍ ബിജെപി സര്‍ക്കാരിന് ലഭിക്കുമെന്നും വഖഫ് ബോര്‍ഡ് നോക്കുകുത്തിയാകുമെന്നും എം പി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *