ശ്രീനഗർ: ജമ്മുകാശ്മീരിലെ ഉധംപൂർ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സെെന്യവും തമ്മിൽ ഏറ്റമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചെന്ന് അധികൃതർ അറിയിച്ചു. തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ദുഡു-ബസന്ത്ഗഡ് മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സെെന്യത്തെ അയച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.