തൃശ്ശൂർ പൂരം കാണാനായി ക്ഷണിച്ചു; പിന്നാലെ മുഖ്യമന്ത്രിയുടെ കാലിൽ തൊട്ട് വന്ദിച്ച് തിരുവമ്പാടി ദേവസ്വം ഭാരവാഹി

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിൽ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടു. നല്ല രീതിയിൽ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ദേവസ്വം പ്രസിഡൻ്റ് ഡോ. സുന്ദർ മേനോൻ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രതികരിച്ചു. പൂരം കാണാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പറ്റിയാൽ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ്. മുൻവർഷത്തെ അനിഷ്ട സംഭവങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്നും നല്ല രീതിയിൽ പൂരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. സുന്ദർ മേനോൻ പറഞ്ഞു.

തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഇവിടെയെത്തിയത്. മുഖ്യമന്ത്രി വാഹനം നിര്‍ത്തി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഭാരവാഹികള്‍ തൃശ്ശൂര്‍ പൂരത്തിന്റെ ബ്രോഷര്‍ കൈമാറി. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ശേഷമാണ് ദേവസ്വം പ്രസിഡന്റിനൊപ്പമുണ്ടായിരുന്ന ഭാരവാഹി മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ട് വന്ദിച്ചത്. ഇത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രിക്ക് അകത്തേക്ക് പോവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *