എന്റെ കേരളം: കോട്ടയത്തെ പ്രദർശനമേള ഏപ്രിൽ 30-ന് സമാപിക്കും

പിണറായി വിജയൻ നയിക്കുന്ന രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രദർശന വിപണനമേള “എന്റെ കേരളം” കോട്ടയത്ത് തുടരുന്നു. ഏപ്രിൽ 30-നാണ് കോട്ടയം ജില്ലയിലെ പരിപാടികൾ സമാപിക്കുന്നത്.
കേരള സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ അടുത്തറിയാനും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനും കഴിയുന്നതാണ് മേള. ആരോഗ്യം, വൈദ്യുതി, ജലവിഭവം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം വിശദമാക്കുന്ന സ്റ്റാളുകളും മേളയുടെ ഭാഗമാണ്. ടൂറിസം, വിപണന സ്റ്റാളുകള്‍, കുടുംബശ്രീ ആഹാരശാല എന്നിവയും പരിപാടിയുടെ ഭാ?ഗമാണ്.
ഏപ്രില്‍ 24-നാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങിയത്. മന്ത്രി വിഎന്‍ വാസവനാണ് മേള ഉദ്ഘാടനം ചെയ്തത്.
കോട്ടയം നാ?ഗമ്പടം മൈതാനത്ത് നടക്കുന്ന മേളയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്രയടി എയര്‍കണ്ടീഷന്‍ഡ് പവലിയന് ഉള്‍പ്പെടെ മൊത്തം 69,000 ചതുരശ്രയടിയിലാണ് പ്രദര്‍ശന വിപണനമേള. ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെ നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.