വാക്‌സിന്‍ എടുത്തിട്ടും ഏഴ് വയസുകാരിക്ക് പേവിഷബാധ; കുട്ടി ഗുരുതരാവസ്ഥയില്‍

റാബിസ് വാക്‌സിന്‍ എടുത്ത 7 വയസുകാരിയ്ക്ക് പേവിഷബാധ. ഏപ്രില്‍ 8 നായിരുന്നു പെണ്‍കുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് കുട്ടിക്ക് പനിവരികയും തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരത്തെ SAT ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൊല്ലം സ്വദേശിയായ പെണ്‍കുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേല്‍ക്കുന്നത്. തല്‍ക്ഷണം തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും വാക്‌സിന്‍ അടക്കമുള്ള കാര്യങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *