സ്കൂൾ വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചു; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ പരാതി

മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സ്കൂൾ വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചെന്ന് പരാതി. എൽ ഡി എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയാണ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

മൂവാറ്റുപുഴ നഗര വികസനത്തിൻ്റെ പേരിൽ കുട്ടികളെക്കൊണ്ട് പാതയോരത്ത് കൂട്ടിയിട്ട കേബിളുകൾ നീക്കം ചെയ്യിപ്പിച്ചുവെന്നും കുട്ടികളുടെയൊ രക്ഷിതാക്കളുടെയൊ സമ്മതമില്ലാതെയിരുന്നു പണിയെടുപ്പിച്ചതെന്നും പരാതിയിൽ പരാതിയിൽ പറയുന്നു.

ബാലാവകാശ കമ്മീഷനു പുറമെ പൊലീസിനും വിദ്യാഭ്യാസ മന്ത്രിയ്ക്കും എൽ ഡി എഫ് പരാതി നൽകിയിട്ടുണ്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത കേബിളുകൾ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ കേബിളുകൾ നീക്കം ചെയ്യേണ്ടത് കേബിൾ കമ്പനികളുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ഉത്തരവാദിത്തപ്പെട്ട കമ്പനികൾക്ക് ഇത്തരം നിർദേശം നൽകാതെ സ്കൂൾ കുട്ടികളെക്കൊണ്ട് ഇവ നീക്കം ചെയ്യിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *