മലപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; വന്യജീവി ആക്രമണമെന്ന് സംശയം

മലപ്പുറം കാളികാവില്‍ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂര്‍ ആണ് മരിച്ചത്. വന്യജീവിയുടെ ആക്രമണമാണെന്നാണ് സംശയം. ആര്‍ ആര്‍ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.