സൈന്യം തീവ്രവാദികളെ കൊന്നത് അവരുടെ പ്രവൃത്തികളുടെ പേരില്‍:രാജ്നാഥ് സിംഗ്

ഭീകരര്‍ ഇന്ത്യക്കാരെ കൊന്നത് മതത്തിന്റെ പേരിലാണ്, എന്നാല്‍ തീവ്രവാദികളെ കൊന്നത് അവരുടെ പ്രവൃത്തികളുടെ പേരിലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പഹല്‍ഗാമിനു ശേഷമുള്ള രാജ്യം മുഴുവന്‍ കോപാകുലരായി. നിങ്ങളുടെ കോപം ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടു. ധൈര്യത്തോടെയും വിവേകത്തോടെയും പഹല്‍ഗാമിനോട് പ്രതികാരം ചെയ്തു.
ശ്രീനഗറിലെ സൈനിക കേന്ദ്രത്തില്‍ എത്തി സംസാരിക്കുക ആയിരുന്നു പ്രതിരോധ മന്ത്രി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന് നഷ്ടപ്പെട്ട സൈനികര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നുവെന്നും പഹല്‍?ഗാമില്‍ കൊല്ലപ്പെട്ട നിരപരാധികളായ ആളുകളെ ആദരിക്കുന്നുവെന്നും രാജ്നാഥ് സിം?ഗ് പറഞ്ഞു.
ഭീകരതയ്ക്കെതിരെ ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷന് സിന്ദൂര്‍. കഴിഞ്ഞ 40 വര്‍ഷമായി അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകരതയെ ഇന്ത്യ നേരിടുന്നു. ഭീകരതയ്ക്കെതിരെ ഏതറ്റംവരെയും പോകുമെന്ന് ഇന്ത്യ നേരത്തെ ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ ഇന്ത്യയുടെ നെറ്റിയില്‍ മുറിവേല്‍പ്പിച്ചു.
എന്നാല്‍ ഞങ്ങള്‍ അവരുടെ നെഞ്ചിലാണ് കനത്ത പ്രഹരമേല്‍പ്പിച്ചത്. പാകിസ്താനില്‍ നിന്നും ഒളിച്ചോടിയ ഭീകരര്‍ ലോകത്ത് എവിടെയും സുരക്ഷിതരല്ല. അവര്‍ നിരുത്തരവാദിത്തപരമായാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി ഉന്നയിച്ചത്. എന്നാല്‍ ഇന്ത്യ അതൊന്നും കാര്യമാക്കാതെയാണ് തിരിച്ചടിച്ചതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
തപാല്‍ വോട്ട് ക്രമക്കേട്; ജി സുധാകരന് നിയമക്കുരുക്കിലേയ്ക്ക്