ഇഡി ഉദ്യോ​ഗസ്ഥൻ പ്രതിയായ വിജിലൻസ് കേസ്; തെളിവില്ലാതാക്കാൻ രഹസ്യ ആപ്പ്; സമ​​ഗ്ര അന്വേഷണത്തിന് വിജിലൻസ്

ഇഡി ഉദ്യോ​ഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ കേസില്‍ സമഗ്ര അന്വേഷണം തുടങ്ങി വിജിലന്‍സ്. കൂടുതൽ ഇഡി കേസുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് വിജിലൻസിന്റെ സംശയം. ഇഡി സമനൻസ് അയച്ച പത്തിലേറെ ആളുകളിൽ നിന്ന് സംഘം പണം വാങ്ങിയെന്നാണ് നി​ഗമനം. വിജിലൻസിന് സംശയമുള്ള സമൻസ് ഇഡി ഓഫീസിൽ നിന്ന് അയച്ചത് ഇമെയിൽ വഴി. കത്ത് വഴി സമൻസുകൾ എന്തുകൊണ്ടാണ് അയക്കാത്തതെന്ന് വിജിലൻസ് പരിശോധിക്കും. ഇഡി ഉദ്യോ​ഗസ്ഥനും ഇടനിലക്കാരും തമ്മിലുള്ള കണ്ണിയായി പ്രവർത്തിച്ചത് രജ്ഞിത്താണെന്നും വിജിലൻസ് വ്യക്തമാക്കുന്നു. കൈക്കൂലി പണത്തിന്റെ 60 ശതമാനം ഇഡി ഉദ്യോ​ഗസ്ഥൻ തന്നെ എടുത്തിരുന്നുവെന്ന് വിൽസൺ മൊഴി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *