വിശ്വാസികളുടെ വസന്തക്കാലമാണ് വിശുദ്ധ റമളാൻ : ജി.സ്റ്റീഫൻ എം എൽ എ

കാട്ടാക്കട: .വിശ്വാസികളുടെ വസന്തക്കാലമാണ് വിശുദ്ധ റമളാനെന്ന് അഡ്വ.ജി.സ്റ്റീഫന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. റമളാന്‍ സമസ്ത നന്മകളുടെയും പൂക്കള്‍ വിരിയുന്ന . ദാനവും – ധ്യാനവും ,ധര്‍മ്മവും -കര്‍മ്മവും സഹനവും, സേവനവും നിറക്കൂട്ട് ചാര്‍ത്തുന്ന .മനുഷ്യന്റെ മനസ്സും ശരീരവും പുതിയ വികാര വിചാരങ്ങളിലേക്ക് കൂട് മാറുന്ന വസന്തക്കാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലാവ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ലിബാസുല്‍ ഈദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലാവ് സാംസ്‌കാരിക വേദി ചെയര്‍മാന്‍ പൂവച്ചല്‍ സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. പെരുന്നാള്‍കോടി വിതരണോത്ഘാടനവും,അന്‍പത്തിരണ്ട് വര്‍ഷമായി പൂവച്ചല്‍ ഠൗണ്‍ മുസ്ലീം ജമാഅത്തില്‍ മുഅദ്ദീന്‍ സേവനം അനുഷ്ടിക്കുന്ന മുഹമ്മദ് അബ്ദുല്‍ ഖാദറിനുള്ള ആദരവും എം.എല്‍.എ നിര്‍വ്വഹിച്ചു. പൂവച്ചല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുന്‍ എം.എല്‍.എ.അഡ്വ.റ്റി. ശരത്ചന്ദ്രപ്രസാദ് ആദരിച്ചു. റമളാന്‍ കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.സനല്‍കുമാറും പഠനോപകരണ വിതരണം ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജലീല്‍ മുഹമ്മദും നിര്‍വ്വഹിച്ചു. പൂവച്ചല്‍ ഠൗണ്‍ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം മൗലവി അബ്ദുല്‍ഹാദി അല്‍കാശിഫി റമളാന്‍ സന്ദേശം നല്‍കി. സി.ആര്‍.ഉദയകുമാര്‍,കെ.ശ്രീകുമാര്‍, അഡ്വ.എ.ക്കെ.ആഷിര്‍ .എം.ആര്‍.ഇല്യാസ്, പൂവച്ചല്‍ ഠൗണ്‍ മുസ്ലീം ജമാഅത്ത് സെക്രട്ടറി ഷമീര്‍.എം.പൂവച്ചല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.ബി.അജിലാഷ്, ഐ.വത്സല, കെ.എസ്.ഷമീമ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *