റൂം ഫോർ റിവർ പദ്ധതി എവിടെ? ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: മഴക്കെടുതികൾ ഇല്ലാതാക്കാനും ജലനിയന്ത്രണത്തിനും അഞ്ചു വർഷം മുമ്പ് കേരള സർക്കാർ ആവിഷ്ക്കരിച്ച റൂം ഫോർ റിവർ പദ്ധതി എവിടെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

രണ്ടു പ്രളയത്തിനു ശേഷം 2019 ൽ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും നെതർലൻ്റ്സിൽ പോയി പഠിച്ച ശേഷമാണ് റൂം ഫോർ റിവർ പദ്ധതി പ്രഖ്യാപിച്ചത്. പരിസ്ഥിതിയിലുണ്ടായ മാറ്റത്തെ തുടർന്ന് കേരളത്തിൽ രണ്ടു ദിവസം മഴ പെയ്താൽ നദികൾ കവിഞ്ഞൊഴുകുകയും ഡാമുകൾ തുറന്നു വിട്ടാൽ പ്രളയമുണ്ടാകുകയും ചെയ്യുന്ന ദുഃസ്ഥിതി പരിഹരിക്കുകയായിരുന്നു ലക്ഷ്യം.

മഴ കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ ജലം ഒരിടത്തും കെട്ടി കിടക്കാതെ കടലിലെത്തും. വേനൽകാലത്ത് കൊടും വരൾച്ച മൂലം ജലക്ഷാമം രൂക്ഷമായ കേരളത്തിൽ ശാസ്ത്രീയമായ സ്ഥല- ജല മാനേജ്മെൻ്റ് സംവിധാനമില്ല. പരിഹാര മാർഗ്ഗമായി സർക്കാർ കണ്ടെത്തിയ നെതർലൻ്റ്സ് മോഡൽ റൂം ഫോർ റിവർ പദ്ധതി ഇപ്പോൾ ഒരു ജലരേഖയായി മാറിയിരിക്കുകയാണന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *