വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്ന് പി വി അൻവ‌ർ

നിലമ്പൂർ: വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്ന് പി വി അൻവ‌ർ. താൻ ഇല്ലാതെ യുഡിഎഫ് നിലമ്പൂരിൽ ജയിക്കില്ലെന്നും അൻവർ പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സതീശന്റെ ഈ വാശിക്ക് യുഡിഎഫ് വലിയ വില കൊടുക്കേണ്ടിവരുമെന്നും അൻവർ അവകാശപ്പെട്ടു.

‘അഹങ്കാരത്തിന് കെെയും കാലും വച്ച നേതാവാണ് വി ഡി സതീശൻ. കെ സി വേണുഗോപാലിനെ കാണാൻ പോലും സതീശൻ അനുവദിച്ചില്ല. മത്സരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ എന്റെ കെെയിൽ അഞ്ച് പെെസയില്ല. പിവി അൻവർ ഇല്ലാതെ യുഡിഎഫ് ജയിക്കില്ല. വി ഡി സതീശന് പിന്നിൽ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട്. പി വി അൻവറില്ലാതെ നിലമ്പൂർ ജയിപ്പിക്കാമെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതാണ് യുഡിഎഫിൽ എന്നെ എടുക്കാത്തത്. ഇനി എന്നെ ആരും വിളിക്കേണ്ട.

ഞാൻ യുഡിഎഫിലേക്ക് ഇല്ല. മത്സരിച്ചില്ലെങ്കിൽ ഞാൻ വീട്ടിൽ ഇരിക്കും. എനിക്ക് അതിൽ പ്രശ്നമില്ല. എന്റെ ഒപ്പമുള്ളത് സാധാരണക്കാരാണ്. യുഡിഎഫിലേക്കുള്ള വിശ്വാസം നഷ്ടമായി. ജനങ്ങൾ സർക്കാരിന് എതിരാണ് എന്ന് കേരള സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് ഞാൻ രാജിവച്ചത്. മലയോരത്ത് പ്രശ്നമുണ്ട്. ഒരു കുടിയേറ്റ കർഷകൻ ഇവിടെ സ്ഥാനാർത്ഥിയാകണം എന്നാണ് ഞാൻ പറഞ്ഞത്. അതിൽ തെറ്റ് ഉണ്ടോ?’,- അൻവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *