എം സ്വരാജ് നിലമ്പൂരിൽ, ആവേശ വരവേൽപ്പ് നൽകി പ്രവർത്തകർ

നിലമ്പൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നിലമ്പൂരിലെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് വൻ വരവേൽപ്പ് നൽകി പ്രവർത്തകർ. സ്വീകരണം നൽകാനായി നൂറുകണക്കിന് ജനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ‘പോരാളികളുടെ പോരാളീ..’ എന്ന മുദ്രാവാക്യത്തോടെയാണ് സ്വരാജിനെ എൽഡിഎഫ് പ്രവർത്തകർ വരവേറ്റത്.

വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുള്ളവരുൾപ്പെടെ നാടാകെ ഒഴുകിയെത്തി. ഈ പിന്തുണ ഞാൻ ഹൃദയപൂ‌ർവം സ്വീകരിക്കുകയാണ്. അൻവറിന്റെ നീക്കങ്ങൾ എൽഡിഎഫിന്റെ പ്രശ്‌നമല്ല മറിച്ച് യുഡിഎഫിന്റെ പ്രശ്‌നമാണ്. കൊടിയുടെ നിറങ്ങൾക്കപ്പുറം ലഭിക്കുന്ന പിന്തുണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും കൂടിയുള്ള പിന്തുണയാണ്.

രാഷ്‌ട്രീയം നാടിന്റെ നന്മയ്‌ക്ക് വേണ്ടിയും ഭാവി കേരളത്തിനും വേണ്ടിയുള്ളതാണ്. അത് കക്ഷിരാഷ്‌ട്രീയത്തിനപ്പുറത്തേക്ക് വളരും.ഇടതുപക്ഷത്തിന്റേത് വികസനത്തിന്റെ രാഷ്‌ട്രീയമാണ്. നിലമ്പൂരിൽ നിറമുള്ള വിജയം നേടും. മെച്ചപ്പെട്ടൊരു കേരളം കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷ സർക്കാരിന് മൂന്നാം ഊഴം നൽകുന്നതിന് നാന്ദിയായി നിയമസഭ ഉപതിരഞ്ഞെടുപ്പ് മാറും’ – എം സ്വരാജ് പറഞ്ഞു. സ്വരാജ് കൂടി നിലമ്പൂരിൽ എത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചൂടേറിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *