ഗർണറുടെ കൂലിത്തല്ലുകാരനെപ്പോലെയാണ് വി.സി പ്രവർത്തിക്കുന്നത്; വി ശിവൻകുട്ടി

വൈസ് ചാൻസലർ പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിലുള്ള ഒരു ചട്ടമ്പിത്തരവും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ലെന്നും ഇത് കേരളമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഗവർണറോട് രജിസ്ട്രാർ അനാദരവ് കാണിച്ചു എന്നാണ് ആരോപണം. യഥാർത്ഥത്തിൽ ഗവർണർ സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാണിക്കുകയാണ് ഉണ്ടായത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ സ്ഥിരം നിയമലംഘകൻ ആകുന്നുവെന്ന് ആരെങ്കിലും വിമർശിച്ചാൽ തെറ്റ് പറയാനാവില്ല. ചട്ടലംഘനം നടത്തിയതിനാൽ പരിപാടി റദ്ദാക്കി എന്നറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുത്ത ഗവർണർ ഗുരുതര ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു.