ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല; പണിമുടക്കില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബുധനാഴ്ച നടക്കുന്ന  ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല. പണിമുടക്ക് ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്യും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.

അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി കെഎസ്ആര്‍ടിസിയും ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരായില്ലെങ്കില്‍ അന്നത്തെ വേതനം ലഭിക്കില്ല. സാധാരണപോലെ എല്ലാ സര്‍വീസുകളും നടത്തണമെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു.