‘മുസ്ലിം ലീഗ് ശരീഅത്ത് നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നു; മലപ്പുറത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല’

എടത്വ∙ മുസ്ലിം ലീഗ് അവരുടെ രാജ്യം സൃഷ്ടിക്കാനും അതുവഴി എല്ലാവരിലേക്കും ശരീഅത്ത് നിയമം കൊണ്ടുവരാനുമാണു ശ്രമിക്കുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എടത്വയിൽ നടന്ന മേഖലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി. കോൺഗ്രസ് എന്നും മുസ്ലിം ലീഗിന്റെ പുറകെയാണു നടക്കുന്നത്. മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കോൺഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘‘മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എന്നും വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സർക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നത്. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവർക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ല. സംഘടിതമായി ഒത്തുചേർന്നാൽ മാത്രമേ സമുദായത്തിന് അർഹമായത് വാങ്ങിയെടുക്കാൻ പറ്റുകയുള്ളൂ.’’ – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.