സിപിഎമ്മിനെ പിടിച്ചുകുലുക്കിയ കത്ത് വിവാദം ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേഷ് കൃഷ്ണ, തെളിവില്ലാതെ ആരോപണങ്ങൾ

സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന കത്ത് ചോർച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണ. മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടാണ് രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുറത്ത് വന്ന കത്ത് രഹസ്യ രേഖയല്ല.

നേരത്തെ ഷെ‍ർഷാദ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച പരാതിയാണ് ഇപ്പോൾ പുറത്തുവന്നത്. തനിക്കെതിരെ വാർത്ത വന്നാൽ ഗുമ്മില്ലാത്തതിനാൽ സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറിയെയും കുടുംബത്തെയും ചേർത്ത് കെട്ടാനാണ് ഷെർഷാദിൻ്റെ ശ്രമമെന്നാണ് രാജേഷ് കൃഷ്ണയുടെ വിശദീകരണം. തെളിവില്ലാതെ ആരോപണങ്ങളാണ് ഷെർഷാദ് ഉന്നയിക്കുന്നത്. താനിപ്പോഴും സിപിഎം അംഗമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജേഷ് കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു. പാർട്ടി തീരുമാനത്തിനൊപ്പമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളിൽ ഇത് ആദ്യമായിട്ടാണ് രാജേഷ് കൃഷ്ണ പ്രതികരിക്കുന്നത്.