സിപിഐ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പരിഹാസം ; ‘രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട കൈകൊണ്ട് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേട്’

സിപിഐ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പരിഹാസം. ഡിവൈഎഫ്‌ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തര മന്ത്രിയെന്ന് സമ്മേളനത്തില്‍ പരിഹസിച്ചു. സര്‍ക്കാരിന്റെ പൊലീസ് നയം സിപിഐ ഉള്‍ക്കൊള്ളുന്ന എല്‍ഡിഎഫിന്റേതല്ല. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ല. സെമിനാറിന് എത്തിയ മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം പോയി. സമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍ പോലും മനസ്സുണ്ടായില്ല. സിപിഐ എന്ന വാക്ക് ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പാടുപെടുന്നത് കണ്ടുവെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.