തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ചിഹ്നത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും; പിവി അന്‍വര്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കുമെന്ന് പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. UDF അസോസിയേറ്റ് അംഗമായിരിക്കും. എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കും.
ഇതിന് ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തിയെന്നും അന്‍വര്‍ പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികളുമായി കൂട്ടുചേരും. ഫാസിസ്റ്റ് കക്ഷികളുമായി ബന്ധമില്ല.യു ഡി എഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നില്ല. CPM സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ ഹൈജാക്ക് ചെയ്യുന്നു.
വര്‍ഗീയമായി നേട്ടം കൊയ്യുന്നതിന് ആണ് ഇത്. സമുദായ പ്രവര്‍ത്തകര്‍ അവരറിയാതെ പോയി കുടുങ്ങുന്നുവെന്നും അന്‍വര്‍ വിമര്‍ശിച്ചു. ഇതില്‍ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് പി വി അന്‍വര്‍ ഇന്നലെ വിമര്‍ശിച്ച് രംഗത്തിയിരുന്നു. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തില്‍ വരാനാണ് പിണറായി വിജയന്റെ ശ്രമം.
നാടിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമത്തെ നേരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തിയാണ്. ഇതിന് ഇടതുപക്ഷവും മുമ്പ് നിലപാട് എടുത്തിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പിണകം മാറിയെന്ന് പി വി അന്‍വര്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് കഴിഞ്ഞു. അങ്ങനെ പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും പി വി അന്‍വര്‍ വ്യക്തമാക്കി.