മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോയമ്പത്തൂരില്‍ മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശിയായ സനു ശിവരാമന്‍ (47) ആണ് മരിച്ചത്.

സൂലൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനിലെ ഡിഫന്‍സ് സെക്യൂരിറ്റി വിങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു സനു ശിവരാമന്‍. ഇന്ന് രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ സൂലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് കൊണ്ടുവന്നു. സംസ്‌കാരം നാളെ സ്വദേശത്ത് നടക്കും.