വയലാർ സുവർണ്ണ സ്മൃതി പുരസ്കാരം ഡോ. ജയറാം ഏറ്റുവാങ്ങി

തിരുവനന്തപുരം:വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ വയലാർ സുവർണ്ണ സ്മൃതി വർഷം 2025 പുരസ്കാരം പ്രിസൈസ് കണ്ണാശുപത്രിയുടെ ചെയർമാൻ ഡോ. ജയറാം വി. ആർ. ഏറ്റുവാങ്ങി.പുരസ്കാരം മുൻ ഗതാഗത വകുപ്പ് മന്ത്രിയും എം.എൽ.എയുമായ ആൻറണി രാജു സമ്മാനിച്ചു.

മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി. എസ്. ശിവകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ മേഖലയിലെ ജയറാമിന്റെയും അദ്ദേഹത്തിന്റെ ആശുപത്രികളുടെയും സന്നദ്ധ സേവനങ്ങൾക്കും സമൂഹത്തിനായി നൽകിയ മികച്ച സംഭാവനകക്കാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.