മലയാള ഐക്യവേദി തൃശൂർ ജില്ലാസമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശൂർ: മലയാള ഐക്യവേദിയുടെ തൃശൂർ ജില്ലാസമ്മേളനം ശ്രീ കേരളവർമ്മ കോളേജിൽ നടന്നു. 2025 നവംബർ 1 രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനം ആലുവ യു.സി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. വിധു നാരായണൻ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ വളർച്ച സാങ്കേതികവിദ്യയിലൂടെ വേഗത്തിൽ നടക്കുന്നുണ്ടെന്നും, നവമാധ്യമങ്ങളിൽ മലയാള കണ്ടന്റ് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
സമ്മേളനത്തിൽ കുഞ്ചൻ നമ്പ്യാരുടെ കൃതികൾ ‘താളിളക്കം’ എന്ന വെബ്സൈറ്റിൽ ഡിജിറ്റൽ രൂപത്തിൽ അപ്ലോഡ് ചെയ്ത് കേരളവർമ്മ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. ജയനിഷ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സി. ആദർശ് അധ്യക്ഷനായി. സെക്രട്ടറി രാജേഷ് എം.ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രമേശൻ പുതുക്കിയ നയരേഖ അവതരിപ്പിച്ചു.
നിരവധി കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും മുൻനിര പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് മലയാള ഐക്യവേദിയുടെയും വിദ്യാർത്ഥി മലയാളവേദിയുടെയും .പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
മലയാള ഐക്യവേദി – തൃശൂർ ജില്ലാ കമ്മിറ്റി
- കൺവീനർ: ഡോ. സെബാസ്റ്റ്യൻ ജോസഫ്
- പ്രസിഡന്റ്: ഡോ. രാജേഷ് എം.ആർ
- സെക്രട്ടറി: ഡോ. ആദർശ് സി
- ജോയിന്റ് സെക്രട്ടറി: ഒ.കെ. പ്രവീൺ
- വൈസ് പ്രസിഡണ്ട്: അഗസ്റ്റിൻ കുട്ടനെല്ലൂർ
- ട്രഷറർ: വിദ്യ എം.വി
വിദ്യാർത്ഥി മലയാളവേദി – ജില്ലാ കമ്മിറ്റി
- പ്രസിഡന്റ്: പഞ്ചമി ജയശങ്കർ (സംസ്കൃത സർവകലാശാല, കാലടി)
- സെക്രട്ടറി: ആദിശേഷൻ (എസ്.എൻ കോളേജ്, നാട്ടിക)
- ജോയിന്റ് സെക്രട്ടറി: ഐശ്വര്യ (കെ.കെ.ടി.എം ഗവ. കോളേജ്)
- വൈസ് പ്രസിഡണ്ട്: സാന്ദ്ര (ശ്രീ കേരളവർമ്മ കോളേജ്)
- ഖജാൻജി: ആദർശ് എം.ആർ (ശ്രീ കേരളവർമ്മ കോളേജ്)