പന്തീരാങ്കാവിലെ ജുവലറിയിൽ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി

കോഴിക്കോട്: പന്തീരാങ്കാവിലെ ജുവലറിയിൽ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി. പൂവാട്ടുപറമ്പ് സ്വദേശി സൗധാബിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ സൗപർണിക ജുവലറിയിൽ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ജുവലറി ഉടമ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാരാണ് യുവതിയെ പിടികൂടിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മോഷണത്തിനിറങ്ങിയെന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്. ആഭരണം വാങ്ങാനെന്ന വ്യാജേന ജുവലറിയിലേക്ക് വന്ന യുവതി ഉടമയുടെ നേർക്ക് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതിനുപിന്നാലെ ജുവലറി ഉടമ യുവതിയെ കീഴ്പ്പെടുത്താനും ശ്രമിച്ചു. അതിനുശേഷമാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്.