പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപ എന്ന നിലയിലെത്തി.
പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വില ആയിരുന്നു മെയ് രണ്ടിന് വര്‍ധിപ്പിച്ചത്. അന്ന് 103 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റും.