ക്യാമ്പ് സീനിയര്‍ സിവില്‍ പോലീസുകാരെ
മാറ്റിയ നടപടി: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞു

തിരുവനന്തപുരം: 1998 ല്‍ കേരള ആംഡ് പോലീസ് അടൂര്‍ മൂന്നാം ബറ്റാലിയനില്‍ ജോലിയില്‍ പ്രവേശിക്കുകയും 2010ല്‍ കൊല്ലം സിറ്റി എ.ആര്‍. ക്യാമ്പിലേക്ക് നിയമിക്കപ്പെടുയുംചെയ്ത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെ കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞു. വിരമിക്കാന്‍ അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രമുളളപ്പോള്‍ സ്റ്റേഷനുകളിലേക്ക് മാറ്റിക്കൊണ്ടുളള ഉത്തരവ് നിയമവിരുദ്ധവും എ.ആര്‍. ക്യാമ്പില്‍ തുടരണമെന്ന തങ്ങളുടെ ദീര്‍ഘകാലമായുളള അപേക്ഷ പരിഗണിക്കാതെയുമാണെന്നു കാണിച്ച് കൊല്ലം സിറ്റി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കണ്ണന്‍, ദിലീപ്ഖാന്‍, വിനോദ്, ജെറാള്‍ഡ് തുടങ്ങിയവര്‍ അഡ്വ. വഴുതക്കാട് നരേന്ദ്രന്‍ മുഖേന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത കേസില്‍ കേരള സിവില്‍ പോലീസിലേക്ക് സ്ഥലംമാറ്റിയ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തുകൊണ്ട് ട്രൈബ്യൂണല്‍ ജുഡീഷ്യല്‍ മെമ്പര്‍ വി.രാജേന്ദ്രന്‍ ഉത്തരവായത്.
