‘വോട്ടര്‍മാരുടെ ഹൃദയ സ്പന്ദനം ഉമ തോമസിന് ഏറെ അനുകൂലം’;
പ്രചരണത്തിനായി ചെറിയാന് ഫിലിപ്പ് തൃക്കാക്കരയില്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിന് ചെറിയാന് ഫിലിപ്പ് തൃക്കാക്കരയിലെത്തി.’വോട്ടര്‍മാരുടെ ഹൃദയസ്പന്ദനം ഉമ തോമസിന് ഏറെ അനുകൂലമാണെന്ന്’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇടത് അനുകൂല നിലപാടുകളുമായി നിരന്തരം രംഗത്ത് എത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനോട് അഭ്യര്‍ത്ഥനയുമായി നേരത്തേ ചെറിയാന് ഫിലിപ്പ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് പരസ്യമാക്കുകയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടത് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന സൂചനയും കെ വി തോമസ് നല്‍കുന്നതിനിടെയായിരുന്നു കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ കൂടിയായ ചെറിയാന് ഫിലിപ്പിന്റെ ഉപദേശം.
എകെജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോവകരുതേ… എന്നാണ് ചെറിയാന് ഫിലിപ്പ് കെ.വി.തോമസിന് നല്കിയ ഉപദേശം.