കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസും രണ്ട് എസ്‌പിമാരുമടങ്ങുന്ന സംഘം ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടിലെത്തിയാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. 
പന്ത്രണ്ട് മണിയോടുകൂടിയാണ് അന്വേഷണ സംഘം പത്മസരോവരത്തെത്തിയത്. അല്‍പം മുന്‍പ് കാവ്യയുടെ മാതാപിതാക്കള്‍ ഇവിടെയെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യയ്‌ക്ക് നേരത്തെ രണ്ട് തവണ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്.ആദ്യ തവണ നോട്ടീസ് നല്‍കിയപ്പോള്‍ സ്ഥലത്തില്ലെന്ന് കാവ്യ അറിയിക്കുകയായിരുന്നു.
നടിയെ പീ‍ഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിന‌ു ലഭിച്ചിരുന്നു
സാക്ഷിയായ തന്നെ വീട്ടില്‍വച്ച്‌ ചോദ്യം ചെയ്യാമെന്നായിരുന്നു രണ്ടാം തവണ നടി അറിയിച്ചത്. എന്നാല്‍ അന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നില്ല. തുടര്‍ന്ന് ഈ മാസം ആറിന് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *