ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നത്’; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമമായ എക്സിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ചത്. ജോലിയില്ലാത്ത ചെറുപ്പക്കാര്‍, പ്രതിസന്ധിയിലുള്ള കര്‍ഷകര്‍ തുടങ്ങി എല്ലാവരും അവഗണിക്കപ്പെട്ടെന്നു രാഹുല്‍ കുറിച്ചു.
‘ജോലിയില്ലാത്ത യുവാക്കള്‍, തകരുന്ന നിര്‍മാണമേഖല, മൂലധനം പിന്‍വലിക്കുന്ന നിക്ഷേപകര്‍, കൂപ്പുകുത്തുന്ന ഗാര്‍ഹിക സമ്പാദ്യം, ദുരിതത്തിലായ കര്‍ഷകര്‍, ആസന്നമായ ആഗോള ആഘാതങ്ങള്‍ എല്ലാം അവഗണിക്കപ്പെട്ടു.’ രാഹുല്‍ ഗാന്ധി കുറിച്ചു.