അഗ്രി:ഫാം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണം – ആർ. ചന്ദ്രശേഖരൻ

കാർഷിക സർവകാലാശാല ഉൾപ്പെടെയുള്ള കേരളത്തിലെ ഫാമുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ശമ്പള പരിഷ്കരണം 2019 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നും ക്യാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക , ഫാമിലെ അംഗബലം പുനഃനിർണയിക്കുക , തടഞ്ഞുവച്ച ആനുകൂല്യങ്ങൾ വിതണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തിയ ഏകദിന ഉപവാസം ഐ.എൻ.ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ശമ്പള പരിഷ്കരണ കമ്മിറ്റി ദീർഘമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം2021 ഡിസംബർ 21 ന് സർക്കാരിൽ സമർപ്പിച്ച ഫാം തൊഴിലാളി ശമ്പള പരിഷ്കരണ ശുപാർശ്ശ വകുപ്പുകൾ തമ്മിലുള്ള കിടമത്സരത്തിൽ പെട്ട്അനിശ്ചിതാവസ്ഥയിലാണെന്നുംശമ്പള പരിഷ്കരണം നീണ്ടു പോകുന്നതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ഉപവാസം ഉദ്ഘാടനം ചെയ്ത ആർ.ചന്ദ്രശേഖരൻ പറഞ്ഞു.
ഉപവാസ സമരത്തിന് കെ.പി തമ്പി കണ്ണാടൻ , ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റുമാരായവി .ആർ പ്രതാപൻ , സുന്ദരൻ കുന്നത്തുള്ളി ,ചിങ്ങന്നൂർ മനോജ് , പി.പി അലി , പി.ജെ ദേവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഡി.ദീപു , അരുൺ രാജ് ,എം.എസ് രാജു , അനി പട്ടാമ്പി , എം.എസ് ബിജുരാജ് , പി.കെ സുബാഷ്കുമാർ , ശാന്തകുമാരി , നബിത , ശ്രീജ , മഞ്ജുഷ , മേഘ , മീന തുടങ്ങിയവർ ഉപവാസത്തിന് നേതൃത്വം നൽകി