സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രചരണത്തിനായി സര്‍ക്കാര്‍ 7.5 ലക്ഷം ചെലവില്‍ 5ലക്ഷം കൈപുസ്തകങ്ങള്‍ പുറത്തിറക്കുന്നു.

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി പൊതുജങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം.
പ്രചാരണം ശക്തമാക്കാനായി സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം എന്ന കൈ പുസ്തകത്തിന്റെ അഞ്ച് ലക്ഷം കോപ്പി കൂടി പുറത്തിറക്കാനാണ്ലക്ഷ്യമിടുന്നത്. ഇതിനായി 7. 5 ലക്ഷം രൂപ കൂടി അടിയന്തിരമായി അനുവദിച്ചു ഉത്തരവിറങ്ങി. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാനാണ് സര്‍ക്കാര്‍ കൈപ്പുസ്തകം.
നേരത്തെ 50 ലക്ഷം കൈപുസ്തകങ്ങള്‍ പ്രിന്റ് ചെയ്യാന്‍ നാലര കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതിന് പുറമേയാണ് 5 ലക്ഷം കൈപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. കൈപ്പുസ്തകത്തിന്റെ 5 ലക്ഷം സൗജന്യമായി അച്ചടിക്കുന്നതിന് സര്‍ക്കാര്‍ പ്രസ്സിനെയും കൈപ്പുസ്തകത്തിന്റെ കവര്‍ പേജ് 110/130 ജിഎസ്എം പേപ്പറില്‍ അച്ചടിക്കുന്നതിന് സി ആപ്റ്റിനെയും ഏല്‍പ്പിച്ചു കൊണ്ടാണ് ഉത്തരവ്.