ഇത് തന്നെയാണ് കോൺഗ്രസിന്‍റെ രീതി , ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ

ദില്ലി: തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ .തീരുമാനമെടുക്കുന്നത് വരെ മുഖ്യമന്ത്രി ചർച്ചയാകാം.അത് സ്വാഭാവികമാണ്.രാഷ്ട്രീയത്തിൽ ഇത് പതിവാണ്.ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു
ചർച്ചകൾ നടന്നാലെ തീരുമാനം ഉണ്ടാകൂ തീരുമാനം എടുക്കേണ്ടത് ഹൈ കമാൻഡാണ്. കേരളത്തിൽ ഇതിന് മുൻപും തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ചർച്ചകൾ നടന്നിട്ടുണ്ട്.ചർച്ചകൾക്ക് ഫലം ഉണ്ടാകും ഫലം വരും മുൻപുള്ള ചർച്ചകൾ പാർടിക്ക് ക്ഷീണം ആവില്ല.ചർച്ചചെയ്യുന്നത് പാർട്ടിയാണ് വ്യക്തികൾ അല്ല.ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും അഭിപ്രായമുണ്ട്
രാഘവൻ പറഞ്ഞത് സ്വന്തം അഭിപ്രായം ആണ്.ഓരോരുത്തർക്കും ഓരോ അഭിപ്രായം ഉണ്ടാകും.എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിൽ ഉണ്ട്. സ്വീകരിക്കാവുന്നത് സ്വീകരിക്കാം അല്ലെങ്കിൽ വേണ്ട.എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ രാഘവൻ പറഞ്ഞത് ശരിയാണ്.എം പിമാർ മത്സരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് തന്നെൈയാണ് ഹൈക്കമാന്റിനുമേൽ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞുഇത് തന്നെയാണ് കോൺഗ്രസിന്‍റെ രീതി , ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ