വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചത് കുറ്റകരം ,സമസ്തയ്ക്കെതിരെ കേസെടുക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സമസ്തയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വേദിയില്‍ വെച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിലാണ് പ്രതികരണം. പെണ്‍കുട്ടിയെ വേദിയില്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം. പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
സ്ത്രീ പുരുഷ സമത്വത്തിന് വളരെയേറെ പ്രാധാന്യ കല്‍പ്പിക്കുന്ന കേരളീയ സമൂഹത്തിന്റെ ഈ വിഷയത്തിലെ നിശ്ശബ്ദത അതീവ ഖേദകരമാണ്. സ്ത്രീകളെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള പുരോഹിതരുടെ, മതനേതാക്കളുടെ ശ്രമമാണ് ഇതിനുപിന്നിലുളളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ക്ക് ഖുര്‍ആന്‍ വചനങ്ങളുടേയോ ഭരണഘടനയുടേയോ പിന്‍ബലമില്ല, അവയുടെ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.