അന്തരിച്ച തിരുപുറം പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഡി. സുരേഷ്കുമാർ അനുസ്മരണം നടത്തി

നെയ്യാറ്റിൻകര: അന്തരിച്ച തിരുപുറം പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഡി. സുരേഷ്കുമാർ അനുസ്മരണ യോഗം കോൺഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ആർ. പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. തിരുപുറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം കെ.സി. തങ്കരാജ്, മുൻ സഹകരണ ഓംബുഡ്സ്മാൻ എ. മോഹൻ ദാസ്, കെപിസിസി സെക്രട്ടറി ആർ. വത്സലൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കക്കാട് രാമചന്ദ്രൻ നായർ, വെൺപകൽ അവനീന്ദ്രകുമാർ, വിനോദ് സെൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. സാബു, ബിജെപി മണ്ഡലം പ്രസിഡന്റ് മുരളീധരൻ നായർ, സിപിഐ ലോക്കൽ സെക്രട്ടറി മോഹൻകുമാർ, ആർജെഡി നേതാവ് ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിജു, പ്രഗീത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ, ജേക്കബ് ജയൻ, അനീഷ സന്തോഷ്, സുദേവൻ, ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ…ഡി. സുരേഷ്കുമാർ അനുസ്മരണം ജില്ലാ പഞ്ചായത്ത് അംഗം സി.ആർ. പ്രാണകുമാർ ഉദ്ഘാടനം ചെയ്യുന്നു.