‘സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്ക്’ ഇനി ‘പട്ന സൂ’: അടിയന്തരാവസ്ഥകാല പേരുകൾ ഒഴിവാക്കി സമ്രാട്ട് ചൗധരി സർക്കാർ നടപടി

പട്ന∙ ബിഹാറിൽ സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള രണ്ട് സ്ഥാപനങ്ങളുടെ പേര് പുനഃർനാമകരണം ചെയ്ത് സമ്രാട്ട് ചൗധരി മന്ത്രിസഭ. സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിന്റെ പേര് ‘പട്ന സൂ’ എന്നും സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ടെക്നോളജിയുടെ പേര് ബിഹാർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ടെക്നോളജി എന്നും പേരുമാറ്റി. ബുധനാഴ്ച വൈകുന്നേരം നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ബിഹാറിൽ കോൺഗ്രസ് ഭരണകാലത്താണ് സ്ഥാപനങ്ങൾക്കു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ പേരു നൽകിയത്. അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന സഞ്ജയ് ഗാന്ധിയുടെ പേര് ബിഹാറിൽ നിന്നൊഴിവാക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനമെന്ന് വിഷയത്തിൽ സമ്രാട്ട് ചൗധരി മന്ത്രിസഭ പ്രതികരിച്ചു. പുതിയ സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റൽ തീരുമാനം എടുത്തത്. സഞ്ജയ് ഗാന്ധിയുടെ പത്നി മേനകാഗാന്ധിയും മകൻ വരുൺ ഗാന്ധിയും ബിജെപിയിലാണെങ്കിലും പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്.‘സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്ക്’ ഇനി ‘പട്ന സൂ’: അടിയന്തരാവസ്ഥകാല പേരുകൾ ഒഴിവാക്കി സമ്രാട്ട് ചൗധരി സർക്കാർ നടപടി