പട്ടിക വർഗ വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.       

തിരുവനന്തപുരം: സിവിൽ  സർവീസ് പരിശീലനത്തിന് പട്ടിക വർഗ വിഭാഗം വിദ്യാർത്ഥികളിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു. 
50 ശതമാനം മാർക്കോടെ ഡിഗ്രി പാസായ 30 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷത്തിൽ അധികരിക്കരുത്.     താമസ-ഭക്ഷണ സൗകര്യമുള്ള ഒരു മാസ പരിശീലനത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് പ്രവേശനം.  ഇവർക്ക് കേരളത്തിലോ പുറത്തോ പഠിക്കാം . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 1. വിശദ വിവരങ്ങൾ പട്ടിക വർഗ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രി  കെ. രാധാകൃഷ്ണന്റെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *